പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് വായനാദിനം-ജൂണ്-19
June 20, 2026
പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി എൻ പണിക്കരുടെ ഓർമ്മയിൽ പാപ്പിനിശ്ശേരി പഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാദിനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.ടി.ചന്ദ്രമതി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ.ശശിധരൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ബാലചന്ദ്രൻ, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.വി.അജിത, പഞ്ചായത്ത് മെമ്പർ കെ.പ്രമീള, അക്ഷര ദീപം മാസികയുടെ ചീഫ് എഡിറ്റർ ആഷാ രാജീവ് എന്നിവർ ആശംസ നേർന്നു. ഏഴിൽ രാജ് മാസ്റ്റർ പി.എൻ.പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്ത് സെക്രട്ടറി ടി.പി.ശ്രീജയ സ്വാഗതവും ലൈബ്രേറിയൻ പി.വി.രഘുനാഥൻ നന്ദിയും പറഞ്ഞു. ടി.പി.വേണുഗോപാലന്റെ തയ്യൽക്കാരൻ എന്ന കഥയെ ആസ്പദമാക്കി പൊതുജനങ്ങൾക്കായി നടത്തിയ വായന മത്സരത്തിൽ കവിത.കെ.കെ, ബേബി സജിന എം, ശ്രീമതി.പി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. വൈസ് പ്രസിഡണ്ട് സമ്മാനങ്ങൾ വിതരണം ചെയ്തു.
പഞ്ചായത്ത് ലൈബ്രറി വായന വാരാചരണത്തിന്റെ ഭാഗമായി ജൂൺ 19 മുതൽ 25 വരെ ഓൺലൈനായി നടത്തുന്ന പുസ്തക അവലോകനത്തിൽ ടി.പി.വേണുഗോപാലൻ, കെ.ടി.ബാബുരാജ്, ഡോ.കെ.വി.സജീവൻ, ഒ.പി.സുരേഷ്, ഡോ.കെ.വി.സരിത, കെ.പവിത്രൻ, സനീഷ് മനിയേരി എന്നിവർ പങ്കെടുക്കും. യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മയുടെ ആട് എന്ന നോവലിനെ ആസ്പദമാക്കി ആസ്വാദനം എഴുത്തു മത്സരവും സംഘടിപ്പിക്കുന്നുണ്ട്.