ഷിഗല്ല പ്രതിരോധ പ്രവർത്തനം - ജൂണ്‍ 20-ന്

June 20, 2026

പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത്‌ ഷിഗല്ല പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഓഫീസ് പരിസരത്തെ പൊതുകിണർ ക്ലോറിനേറ്റ് ചെയ്തു. ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ക്ലോറിനേഷൻ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പഞ്ചായത്ത്‌ കിണറും ക്ലോറിനെറ്റ് ചെയ്തത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ പി കെ ശശിധരന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ. അനീഷ്‌ ബാബു സമ്പൂർണ്ണ ക്ലോറിനേഷന്റെ പഞ്ചായത്ത്‌ തല ഉദ്ഘാടനം നിർവഹിച്ചു. വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ എം ബാലകൃഷ്ണൻ, ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ അജിത പി വി, വാർഡ് മെമ്പർമാരായ കെ പ്രമീള,ഏഴിൽ രാജ് മാസ്റ്റർ,ഒ കെ മൊയ്‌തീൻ, നസ്റീന കെ എൻ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീനിവാസൻ, ജെ എച്ഛ് ഐ രഞ്ജിത്ത്, പഞ്ചായത്ത്‌ ഹെൽത്ത് ഇൻസ്‌പെക്ടർ കെ വി സുമിൽ, സി എച് സി, എം വി ആർ ഇൻസ്റ്റിറ്റ്യൂട്ട്, ഗ്രാമ പഞ്ചായത്ത്‌ ഓഫീസ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

പഞ്ചായത്ത്‌ കിണറും ക്ലോറിനെറ്റ് ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ. അനീഷ്‌ ബാബു സമ്പൂർണ്ണ ക്ലോറിനേഷന്റെ പഞ്ചായത്ത്‌ തല ഉദ്ഘാടനം നിർവഹിച്ചു.